എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം: സുരക്ഷാ വീഴ്ചയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം
എഡിറ്റര്‍
Friday 8th November 2013 12:08pm

kerala-high-court

കൊച്ചി: കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടിപ്രതിഷേധത്തിനിടെ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടക്ക് പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.

ആക്രമണ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു.

എന്നാല്‍ ഇവര്‍ പിന്നിലായിരുന്നുവെന്നും മുഖ്യമന്ത്രിക്കു നേരെ കല്ലുമഴയാണ് ഉണ്ടായതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. ആസിഫലി കോടതിയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി വ്യക്താക്കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് പോലിസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായത്.

ഉപരോധത്തിനിടെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇടപെട്ട് ഇടതുപക്ഷ പ്രവര്‍ത്തകരേയും പ്രതിഷേധവുമായി മുന്നോട്ട് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും മാറ്റി.

ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്്ഷന്‍ വഴിയാണ് മുഖ്യമന്ത്രിയെ വേദിയിലെത്തിക്കാന്‍ പോലിസ് ശ്രമിച്ചത്. എന്നാല്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ വച്ച് നടന്ന കല്ലേറിലാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്.

പോലിസ് നടത്തുന്ന പരിപാടിക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ പോലിസെനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Advertisement