Administrator
Administrator
ലോട്ടറി കേസ് സി.ബി.ഐ അന്വേഷിക്കും
Administrator
Tuesday 24th May 2011 2:37pm

john kennadyകൊച്ചി: അന്യ സംസ്ഥാന ലോട്ടറി കേസ് സി.ബി.ഐ അന്വേഷണത്തിനു വിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സി.ബി.ഐ അന്വേഷണത്തിന് വിരോധമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

വി.ഡി.സതീശന്‍ എം.എല്‍.എ നല്‍കിയ ഹരജിയിന്‍മേലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലോട്ടറി കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നില്ല. ഇതിനെയും കോടതി ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനുവേണ്ട മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു ആവശ്യമുന്നയിച്ചിരുന്നതെന്ന് വി.ഡി.സതീശന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സോളിസിറ്റര്‍ ജനറല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മതം അറിയിച്ചതോടെ കോടതിക്കും സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐ അന്വേഷണത്തില്‍ പൊതുസമ്മതം ഉണ്ടാകുകയിരുന്നു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുമെന്നതിനാലാണ് വിധി തിരഞ്ഞടുപ്പിനുശേഷമാക്കിയതെന്ന് കോടതി പറഞ്ഞു.

‘മാര്‍ട്ടിന് എവിടെയും ആളുകളുണ്ടാകും’

സാന്റിയാഗോ മാര്‍ട്ടിന് എവിടെയും ആളുകളുണ്ടാകാമെന്ന് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കവെ വി.ഡി.സതീശന്‍ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാഹ്യ ഇടപെടലുകളുണ്ടാകുന്നുവെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement