Administrator
Administrator
അരുണ്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി
Administrator
Friday 30th September 2011 4:23pm

കൊച്ചി: വിജിലന്‍സ് അന്വേഷണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അരുണ്‍കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി അന്വേഷണം തുടരാന്‍ ഉത്തരവിടുകയും ചെയതു. ജസ്റ്റിസ് ആന്റണി ഡൊമിനികാണ് ഹര്‍ജി പരിഗണിച്ചത്.

അരുണ്‍കുമാറിനെതിരായ ആരോപണങ്ങളില്‍ ലോകായുക്ത അന്വേഷണം നടത്താന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇത് പിന്‍വലിച്ച് അന്വേഷണം വിജിലന്‍സിന് വിടുകയായിരുന്നു.

സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അരുണ്‍ കുമാര്‍ വാദിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമാനുസൃതമാണെന്ന് ഈ ആരോപണം തള്ളിക്കൊണ്ട കോടതി പറഞ്ഞു. അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

Advertisement