കൊച്ചി: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ ആദിവാസികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരിന്റെ നടപടി പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നതല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കാറ്റാടി കമ്പനിയായ സുസ്‌ലോണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

കമ്പനി നില്‍ക്കുന്ന ഭൂമി ആദിവാസികളുടേതാണെന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉന്നത സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

Subscribe Us:

അട്ടപ്പാടിയിലെ കൈയ്യേറ്റ ഭൂമിയും അവിടെ സുസ്‌ലോണ്‍ കമ്പനി സ്ഥാപിച്ചിരുന്ന രണ്ട് കാറ്റാടി യന്ത്രങ്ങളും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് 85.21 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്.

ആദിവാസികളുടെ ഭൂമി കയ്യേറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

Malayalam News
Kerala News in English