കൊച്ചി: ഇടക്കൊച്ചിയില്‍ സ്റ്റേഡിയത്തിനായി കണ്ടെത്തിയ ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് തീരുമാനം.

ഹരജിയെത്തുടര്‍ന്ന് കോടതി, തീരപരിപാലന അതോറിറ്റിയുടെ വിശദീകരണം തേടിയിരുന്നു. സിആര്‍ഇസെഡ് -1 വിഭാഗത്തില്‍പ്പെട്ട ഭൂമിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം ഭൂമിയുടെ ഘടന മാറ്റുന്നത് കോടതി കര്‍ശനമായി നിരോധിച്ചു. ചീഫ് ജസ്റ്റീസ് ചലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം, തീരപരിപാലന അതോറിറ്റി നല്‍കിയ നോട്ടീസിനെ കെസിഎക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.