കൊച്ചി: റോഡ് അറ്റകുറ്റപ്പണിക്ക് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി കൂടുതല്‍ സമയം നല്‍കി. സംസ്ഥാന റോഡുകളുടെയും ദേശീയ പാതകളുടെയും അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം തീര്‍ക്കണം. കൊച്ചി കോര്‍പ്പറേഷന് ഡിസംബര്‍ 30വരെ സമയം നല്‍കി. പണി മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് എന്‍ജിനീയര്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്. ഡിസംബര്‍ 15 ന് സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്.

Subscribe Us: