എഡിറ്റര്‍
എഡിറ്റര്‍
സലിംരാജ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Wednesday 12th March 2014 6:40pm

high-court-003

കൊച്ചി: സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

വിഷയം രൂക്ഷമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തിരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്.

സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു.

െ്രെകംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കണമെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ഉത്തരവിട്ടിരുന്നു. ഭൂമി തട്ടിപ്പു കേസില്‍ ഉന്നതരുടെ പങ്ക് കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പത്തടിപ്പാലം സ്വദേശിനി ഷെരീഫയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.

വസ്തുതട്ടിപ്പ് സിവില്‍ സ്വഭാവമുള്ള കേസായത് കൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതല്ലെന്നും എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നും സി.ബി.ഐ കോടിതിയെ ബോധിപ്പിച്ചിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു.

കളമശ്ശേരിയിലെ കേസില്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചപ്പോഴാണ് കോടതി കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടത്. വ്യാജരേഖ ഉണ്ടാക്കല്‍, രേഖകള്‍ നശിപ്പിക്കല്‍ തുടങ്ങിയവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കളമശ്ശേരിയില്‍ ഒരു ഏക്കര്‍ 16 സെന്റ് ഭൂമിയുടെ തണ്ടപ്പേര് തിരുത്തി അന്യാധീനപ്പെടുത്താന്‍ തീറാധാരം രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഷരീഫയുടെ ഹരജിയില്‍ പറയുന്നത്.

Advertisement