എഡിറ്റര്‍
എഡിറ്റര്‍
ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ?: ഹൈക്കോടതി
എഡിറ്റര്‍
Monday 18th November 2013 12:10pm

harthal

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി.

ഇന്ന് ഹര്‍ത്താല്‍ നടത്തേണ്ടതിന്റെ ആവശ്യമെന്തെന്നും കോടതി ചോദിച്ചു.

ബന്ദ് നിരോധിച്ച സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയുണര്‍ത്തുന്ന ഹര്‍ത്താലുകള്‍ നടത്തുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.

ഹര്‍ത്താല്‍ ദിനമായ ഇന്ന് തന്നെ ഹരജി പരിഗണനയ്ക്ക് വന്നത് യാദൃശ്ചികമാണ്. ആ സാഹചര്യത്തിലാണ് കോടതി ഇന്നത്തെ ഹര്‍ത്താലിനെക്കുറിച്ച് കൂടുതലായി പരമര്‍ശം നടത്തിയത്.

വികസനത്തെയും മറ്റു പ്രവര്‍ത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയാണെന്നും കോടതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ ഓര്‍മ്മിപ്പിച്ചു.

Advertisement