എഡിറ്റര്‍
എഡിറ്റര്‍
കോടതിയുടെ ചുമലില്‍ കയറി ബാറുകള്‍ തുറക്കേണ്ട; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Tuesday 6th June 2017 5:57pm

കൊച്ചി: ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മദ്യശാലകള്‍ തുറക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും ദേശീയ പാതയ്ക്ക് അടുത്താണെങ്കില്‍ അപേക്ഷ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത് എന്നും കോടതി വ്യക്തമാക്കി.

കോടതി ഉത്തരവില്‍ അവ്യക്തത ഉണ്ടെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാമായിരുന്നുവെന്നും കോടതി.


Also Read: കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറില്‍ ക്ഷണിക്കപ്പെടാത അതിഥിയായി പിടികിട്ടാപ്പുള്ളി വിജയ് മല്യ; പരിപാടി തീരും മുമ്പ് മടങ്ങി തലയൂരി താരങ്ങള്‍, വീഡിയോ കാണാം


ദേശീയ പാതയെന്ന് മന്ത്രിക്കും സര്‍ക്കാരിനു ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് ബാറുകള്‍ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ മേലെയല്ല ഹൈക്കോടതി, ഹൈക്കോടതിയില്‍ ദുരൂഹമായി ഒന്നും നടക്കുന്നില്ല.

പി.ഡബ്ല്യൂ.ഡി യുടെ അഭിഭാഷകന്‍ എന്ത് കൊണ്ട് ദേശീയപാത സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കോടതിയില്‍ നല്‍കിയില്ല എന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നാളെ വിധിപറയും എന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisement