ന്യൂദല്‍ഹി: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വേണ്ടി കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിക്ക് താല്‍ക്കാലിക വിലക്ക്.

അന്വേഷണം തീരുന്നത് വരെ അഭിഷേക് സിംങ്‌വി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. സംഭവം ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മാധ്യമവിഭാഗം മേധാവി ജനാര്‍ദ്ദനന്‍ ദ്വിവേദി വ്യക്തമാക്കി.