എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പ്രസിഡന്റിന്റെ പേര് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Friday 10th January 2014 10:14am

ummen-chandi

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

രണ്ടു ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇനി കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

അതേസമയം സി.എം.പിയിലെ പിളര്‍പ്പിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. പിളര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും അതിനാല്‍ തന്നെ പ്രതികരിക്കാന്‍ ആവില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

കെ.പി.സി.സി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തലയും ഇന്നലെ ദല്‍ഹിയില്‍ വച്ച് വ്യക്തമാക്കിയിരുന്നു.

ഏതെങ്കിലും പേരുകള്‍ മുന്നോട്ടു വെച്ചായിരുന്നില്ല ചര്‍ച്ച. ഹൈക്കമാന്‍ഡിനുമുന്നില്‍ പേരുകളും വിവരങ്ങളുമുണ്ട്.

ഗ്രൂപ്പ് അടിസ്ഥാനമാക്കിയല്ല പ്രസിഡന്റിനെ നിശ്ചയിക്കുന്നത്. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അങ്ങനെയല്ല. ഹൈക്കമാന്‍ഡ് എന്തുതീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisement