കെയ്‌റോ: ഈജിപ്തിലെ മഹത്തായ ഗിസ പിരമിഡിനുള്ളില്‍ പുരാതന ലിപിയായ ഹൈറോഗ്ലിഫിക്‌സിലുള്ള എഴുത്തുകള്‍ കണ്ടെത്തി. റോബോട്ടുകളെ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്.

4500 വര്‍ഷങ്ങള്‍ക്കു മമ്പുള്ള ഫറോവയുടെ ശവകുടീരമാണ് ഗിസയിലെ പിരമിഡ്. മനുഷ്യന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത തെളിവുകളാണ് ചിത്രങ്ങളായി റോബോട്ട് പുറത്തുവിട്ടിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ വായിച്ചെടുത്താല്‍ പിരമിഡിനെ കുറിച്ചും അതിന്റെ രഹസ്യങ്ങളെകുറിച്ചുമുള്ള ധാരാളം വസ്തുതകള്‍ തെളിയിക്കാനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.