പുതുമുഖതാരങ്ങളെ വെച്ച് അനില്‍ സംവിധാനം ചെയ്യുന്ന ‘ഹൈഡ് ആന്‍ഡ് സീക്ക്’ ഉടന്‍ തിയേറ്ററുകളിലേക്ക്. കാളിദാസാ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്ധ്യ രാജേന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്. വിക്രം എസ്.നായരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

Ads By Google

പുതുമുഖ താരങ്ങളായ ദിവ്യദര്‍ശനും നതാഷയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പ്രശസ്ത നാടകാചാര്യന്‍ ഒ. മാധവന്റെ കൊച്ചുമകനും നടന്‍ മുകേഷിന്റെ അനന്തരവനുമാണ് ദിവ്യദര്‍ശന്‍. സീരിയല്‍ രംഗത്തെ പ്രമുഖരായ രാജേന്ദ്രന്റെയും സന്ധ്യ രാജേന്ദ്രന്റെയും മകന്‍ കൂടിയാണ് ദിവ്യദര്‍ശന്‍.

മുകേഷും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശങ്കര്‍,വിജയകുമാര്‍,ജയന്‍,അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കലാകുടുംബത്തിലെ മൂന്ന് തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൈഡ് ആന്‍ഡ് സീക്കിനുണ്ട്. ഒ. മാധവന്റെ ഭാര്യ വിജയകുമാരിയും മകന്‍ മുകേഷും ചെറുമകന്‍ ദിവ്യദര്‍ശനുമാണ് ഇതില്‍ പ്രധാന കഥാപാത്രഘങ്ങളെ അവതരിപ്പിക്കുന്നത്.

ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.