എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കേരള ഹൗസിലും ഒളിഞ്ഞു നോട്ടം; ജീവനക്കാരനെ പിരിച്ചുവിട്ടു
എഡിറ്റര്‍
Sunday 17th March 2013 1:34pm

ന്യൂദല്‍ഹി: ദല്‍ഹി കേരള ഹൗസിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരനെ പിരിച്ചുവിട്ടു. കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്. തൃശൂരിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്.

Ads By Google

കേരള ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനായ ദീപക്കിനെയാണ് പിരിച്ചുവിട്ടത്. കേരള ഹൗസിലെ ഒളിക്യാമറയെ കുറിച്ച് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. കുളിമുറിയുടെ വെന്റിലേറ്ററിലാണ് മൊബൈല്‍ ക്യാമറ കണ്ടത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളാ ഹൗസിലെ റൂം ബോയി ആയി ജോലി ചെയ്യുകയാണ് ദീപക്. ഇയാളില്‍ നിന്ന് കണ്ടെടുത്ത മൊബൈലില്‍ കുളിമുറി ദൃശ്യങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Advertisement