കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളി ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ഉച്ചക്ക് കലക്ടറേറ്റിലാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്കു പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

Subscribe Us: