മന്ത്രിസഭാ പ്രവേശനം ഹൈക്കമാന്‍ഡ് തീരുമാനിക്കും: ചെന്നിത്തല
Kerala
മന്ത്രിസഭാ പ്രവേശനം ഹൈക്കമാന്‍ഡ് തീരുമാനിക്കും: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 1:15 pm

തിരുവന്തപുരം: മന്ത്രിസഭയില്‍ അംഗമാകാന്‍ താനില്ലെന്ന് ഇത്രയും കാലം പറഞ്ഞു നടന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വാക്ക് മാറ്റുന്നു. []

മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. പാര്‍ട്ടിയില്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരള യാത്രയുടെ സമാപന വേളയില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയാകേണ്ടെന്ന മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നേരത്തെ മുതല്‍ ആവര്‍ത്തിച്ചിരുന്ന ചെന്നിത്തല കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ മന്ത്രിസഭയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.

മന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ പുനഃസംഘടനയിലൂടെ ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.