എഡിറ്റര്‍
എഡിറ്റര്‍
ആ തട്ടിപ്പുകാര്‍ പറയുന്നതിനേക്കാള്‍ വിശ്വാസ്യത സമൂഹത്തില്‍ ഞങ്ങള്‍ക്കുണ്ട്: സരിതയുടെ ആരോപണം തള്ളി ഹൈബി ഈഡന്‍
എഡിറ്റര്‍
Thursday 12th October 2017 8:06am

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത സാഹചര്യത്തിലാണ് ഹൈബി ഈഡന്റെ പ്രതികരണം.

‘തട്ടിപ്പുകാര്‍ പറയുന്നതിനേക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ ഞങ്ങള്‍ക്കുണ്ട്. പൊതുസമൂഹം ഈ നാടകം കണ്ടുമടുത്തിരിക്കുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സോളാര്‍ ഇടപാടില്‍ സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് സരിതയെഴുതിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൊട്ട് മുന്‍ ഐ.ജി കെ.പത്മകുമാര്‍ വരെയുള്ളവരുടെ പേരുകളുണ്ട്.


Must Read: ‘വാക്കുകള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും തിളങ്ങി രാഹുല്‍’; മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ ‘ഗോത്രനൃത്തം’; വീഡിയോ വൈറലാകുന്നു


2013 ജൂലൈ 19ന് പത്തനംതിട്ട ജയിലില്‍വെച്ച് എഴുതിയ കത്തില്‍ 13 പേരാണ് പ്രധാനമായും പരാമര്‍ശിക്കപ്പെട്ടത്. ഈ 13 പേരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും സരിതയുടെ കത്തിലുണ്ടായിരുന്നു. ഈ കത്തില്‍ പേരുപരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാന്‍ സര്‍ക്കാറിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

ഏറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നത്.

Advertisement