കൊച്ചി: ആലപ്പുഴയിലെ ഹിബ ജ്വല്ലറിയുടെ മറവില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നതായി പോലീസ്. പോലീസ് നടത്തിയ പരിശോധനക്കിടെ വന്‍തോതില്‍ സ്വര്‍ണ്ണവും പ്രധാനപ്പെട്ട രേഖകളും നീക്കംചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കൈവെട്ടുകേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.അയൂബ് ഒളിവിലാണ്.

ജ്വല്ലറി നിരീക്ഷണത്തിലാണെന്ന് ആലുവ റൂറല്‍പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ കൈവെട്ടുകേസിലെ പ്രധാനപ്രതി യൂനുസിന്റെ തെളിവെടുപ്പ് ഇന്ന് തുടങ്ങും. മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തും. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ തോക്കും സി ഡി യും പിടിച്ചെടുത്തിരുന്നു. അതിനിടെ ജ്വല്ലറി തുടറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവുരിലെ ഹിബ ജ്വല്ലറിയുടെ ശാഖയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.