herta-muller

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ഹെര്‍ത മുള്ളര്‍ക്ക് . സാഹിത്യ നോബലിന്റെ ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന പന്ത്രണ്ടാമത്തെ വനിതയാണ് റുമാനിയന്‍ വംശജയായ ഹെര്‍ത മുള്ളര്‍. നോബല്‍ സമ്മാനം നേടുന്ന 12ാമത്തെ വനിതയാണിവര്‍.

പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമോസ് ഓസ് ഉള്‍പ്പടെയുള്ളവരെ പിന്തള്ളിയാണ് ഹെര്‍ത മുള്ളര്‍ നോബല്‍ ജേതാവായത്. 102ാമത്തെ സാഹിത്യനോബലാണ് ഇത്തവണ പ്രഖ്യാപിക്കപ്പെട്ടത്.
സാഹിത്യത്തിനുള്ള നോബല്‍ നേടിയ ഏറ്റവും കുറഞ്ഞ പ്രായമുള്ള എഴുത്തുകാരന്‍ റുഢ്യാഡ് കിപ്ലിങ് ആണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച അദ്ദേഹത്തിന് 1907ല്‍ നോബല്‍ നേടുമ്പോള്‍ 42 വയസ്സായിരുന്നു പ്രായം.