ജൊഹനാസ്ബര്‍ഗ്: സൂപ്പര്‍ താരം ഹെര്‍ഷല്‍ ഗിബ്‌സുമായുള്ള കരാര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അവസാനിപ്പിച്ചു. പരസ്പരം ചര്‍ച്ചചെയ്തതിനുശേഷമാണ് കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

വിവാദമുയര്‍ത്തിയ ‘ടു ദി പോയിന്റ്’ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നീക്കത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന. പുസ്തകത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതത്തെക്കുറിച്ച് ഗിബ്‌സ് തുറന്നടിച്ചിരുന്നു.

ഏപ്രില്‍ 2011 വരെ ഗിബസിന് ടീമുമായി കരാറുണ്ടായിരുന്നു. പതിനാലുവര്‍ഷമായി ഗിബ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നുണ്ട്. 90 ടെസ്റ്റുകളിലും 248 ഏകദിനങ്ങളിലും ഗിബ്‌സ് ദക്ഷിണാഫ്രിക്കയുടെ ജഴ്‌സിയണിഞ്ഞു.