എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ ഇല്ലാത്ത ബോളിവുഡ് പൂര്‍ണമല്ല: കരീന
എഡിറ്റര്‍
Tuesday 18th September 2012 2:46pm

ബോളിവുഡില്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിന്റെ സ്വന്തം മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍. ഇതിനിടെ തന്നെ സല്‍മാന് അഭിനന്ദന പ്രവാഹങ്ങളുമായി സഹതാരങ്ങളും സംവിധായകരും എല്ലാം എത്തിക്കഴിഞ്ഞു.

സല്‍മാനെ വാനോളം പുകഴ്ത്തി സംസാരിക്കലാണ് ഇപ്പോള്‍ ബോളിവുഡില്‍ ചിലരുടേയെങ്കിലും പണി. സല്‍മാന്‍ ഇല്ലാത്ത ബോളിവുഡ് പൂര്‍ണമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സ്റ്റാര്‍ കരീന കപൂര്‍.

Ads By Google

‘ഞങ്ങളെല്ലാം സല്‍മാന്റെ വലിയ ആരാധകരാണ്. അദ്ദേഹത്തിന് പകരം വെയ്ക്കാവുന്ന ഒരു വ്യക്തിത്വം ഉണ്ടെന്ന്‌ തോന്നുന്നില്ല. അദ്ദേഹമില്ലാത്ത ബോളിവുഡ് ഒരിക്കലും പൂര്‍ണമല്ല.

വിജയകരമായ 25 ാം വര്‍ഷത്തിലേക്ക് അദ്ദേഹം കടക്കുകയാണ്. അതിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഒട്ടേറെ ദൂരം അദ്ദേഹത്തിന് മുന്നോട്ട് പോകാനുണ്ട്. അതിനായി എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു’-കരീന പറഞ്ഞു.

അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ഹീറോയിന്‍ എന്ന ചിത്രത്തില്‍ താന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നും തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരിക്കും ചിത്രമെന്നും കരീന പറഞ്ഞു.

Advertisement