ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ ജസ്റ്റ് ഫോര്‍ ഹെര്‍ ( Just4her ) ഡീലര്‍ഷിപ്പ് ശൃംഘല ചെറുനഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.

Ads By Google

വനിതകള്‍ക്കായുള്ള ഹീറോ സ്‌കൂട്ടറുകള്‍ മാത്രം വില്‍ക്കുന്ന, വനിതകളാല്‍ നടത്തുന്ന വില്‍പ്പനശാലയാണ് ജസ്റ്റ് ഫോര്‍ ഹെര്‍. കേരളത്തില്‍ ആലപ്പുഴയിലാണ് ഇത്തരത്തിലുള്ള ആദ്യ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്.

പെണ്‍മനസുകളുടെ ഇഷ്ടങ്ങള്‍കക്കിണങ്ങും വിധമാണ് ജസ്റ്റ് ഫോര്‍ ഹെര്‍ ഔട്ട് ലറ്റിന്റെ രൂപകല്‍പ്പന പോലും. പ്ലഷര്‍ , മയിസ്‌ട്രോ എന്നീ ഗീയര്‍ ലെസ് സ്‌കൂട്ടറുകള്‍ വില്‍പ്പന കൂട്ടുന്നതില്‍ വനിതാ ഡീലര്‍ഷിപ്പുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ( മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് ) അനില്‍ ദുവ വെളിപ്പെടുത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലഷര്‍ വിപണിയിലിറക്കുമ്പോള്‍ പ്രതിമാസം 5000 എണ്ണം വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.

എന്നാലിപ്പോള്‍ പ്രതിമാസം 30,000 എണ്ണത്തിലേറെയാണ് പ്ലഷര്‍ വില്‍പ്പന  ദുവ പറഞ്ഞു. നിലവില്‍ രാജ്യമൊട്ടാകെ 30 ജസ്റ്റ് ഫോര്‍ ഹെര്‍ ഔട്ട് ലെറ്റുകളാണുള്ളത്. ഒരുവര്‍ഷത്തിനകം ഇതു അമ്പതു എണ്ണമായി ഉയര്‍ത്തും.

Autobeatz