ന്യൂ ദല്‍ഹി: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഹോണ്ട ഇനിമുതല്‍ ഹീറോ മോട്ടോ കോര്‍പ്പ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടും.പുതിയ പേരിനു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അംഗീകാരം ലഭിച്ചതായി കമ്പനി ചെയര്‍മാന്‍ ബ്രിജ്‌മോഹന്‍ ലാല്‍ മുന്‍ജല്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് ഹോണ്ടയുടെ കൈവശമുണ്ടായിരുന്ന 26 ശതമാന്നം ഓഹരി വാങ്ങി 26 വര്‍ഷം നീണ്ട സൗഹൃദം അവസാനിപ്പിക്കാന്‍ ഹീറോ ഗ്രൂപ്പും ഹോണ്ടയും കരാറിലെത്തുന്നത്. ഇതിനായി ഹീറോ ഗ്രൂപ്പ് മുടക്കിയത് 3,842.83 കോടിയാണ്.

Subscribe Us:

കമ്പനിയെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നും, പുതിയ പേര് ആഗോള മോട്ടോര്‍ വാഹന ദാതാക്കളായി ഉയരാന്‍ ഹീറോ ഗ്രൂപ്പിനെ സഹായിക്കുമെന്നാണ്് കരുതുന്നതെന്നും മുന്‍ജല്‍ പറഞ്ഞു.