എഡിറ്റര്‍
എഡിറ്റര്‍
സ്‌പോര്‍ട്‌സ് ബൈക്കുമായി ഹീറോ വരുന്നു..
എഡിറ്റര്‍
Tuesday 27th November 2012 2:53pm

ഹീറോ മോട്ടോ കോര്‍പ് പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മിക്കുന്നു. 250 സി. സി. എന്‍ജിനുള്ള ബൈക്ക് 2014 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Ads By Google

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനവും 2014ല്‍ തന്നെ ആരംഭിക്കാനാണ് ശ്രമം. ഇന്ത്യയ്ക്ക് പുറമെ ഈ ബൈക്കിലൂടെ വിദേശ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഹീറോ മോട്ടോ കോര്‍പ് ലക്ഷ്യമിടുന്നുണ്ട്.

ഹീറോ മോട്ടോ കോര്‍പിന്  സാങ്കേതികവിദ്യ ലഭ്യമാക്കുന്ന യു. എസിലെ എറിക് ബ്യുവെല്‍ റേസിങ്ങി(ഇ. ബി. ആര്‍.)ന്റെ പിന്തുണയോടെയാണ്
സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാണം പുരോഗമിക്കുന്നതെന്നാണ് അറിയുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയും കാലത്തെ വെല്ലുന്ന കാഴ്ചപ്പൊലിമയും ലക്ഷ്യമിടുന്ന ബൈക്കിന്റെ ആശയവും രൂപകല്‍പ്പനയും വികസനവുമെല്ലാം ഹീറോ മോട്ടോ കോര്‍പിലെയും ഇ. ബി. ആറിലെയും എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

പ്രാഥമികഘട്ട ഗവേഷണങ്ങള്‍ ഇ. ബി. ആര്‍. സെന്ററില്‍ പൂര്‍ത്തിയാക്കി അവശേഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളും നിര്‍മാണവും ഇന്ത്യയിലെ ഹീറോ പ്ലാന്റുകളില്‍ നടത്താനാണ് കമ്പനിയുടെ നീക്കം.

Advertisement