പാരിസ്: ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോള്‍ താരം തിയറി ഹെന്റി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് റെഡ്ബുള്‍സിനായാണ് താരം തുടര്‍ന്നുകളിക്കുക.

ഫ്രഞ്ച് ടീമിനായി 123 മല്‍സരങ്ങള്‍ ഹെന്റി കളിച്ചിട്ടിട്ടുണ്ട്. 51 ഗോളുകള്‍ താരം ഫ്രാന്‍സിനായി നേടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു ഹെന്റിയുടെ വിധി. ദേശീയ ടീമിലേക്കുള്ള യുവതാരങ്ങളുടെ കടന്നുവരവും ഹെന്റിയുടെ വിരമിക്കലിന് കാരണമായി.