മുംബൈ: ഹോളിവുഡ് നടിയും സംവിധായികയുമായ ഹേമമാലിനിയുടെ വീട്ടില്‍ നിന്നും 80 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി. മുംബൈ ഗോര്‍ഗൂണിലെഅവരുടെ വസതിയിലാണ് മോഷണം നടന്നത്. ഞായറാഴ്ചയാണ് മോഷണ വിവരം ഹേമമാലിനി അറിഞ്ഞത്. ഹേമയുടെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെയും വീട്ട് വേലക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജനവാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.