Categories

ഹേ­മചന്ദ്ര മാ­വോ­വാ­ദി­യ­ല്ലെ­ന്ന് ഭാര്യ; സു­പ്രീം കോ­ട­തി­യെ സ­മീ­പിക്കും

ഹൈ­ദ­രാ­ബാദ്: മാ­വോ­ദി നേ­താ­വ് ആ­സാദി­നൊ­പ്പം കൊല്ല­പ്പെ­ട്ട­ ഹേ­മച­ന്ദ്ര പാണ്ഡെ മാ­വോ­വാ­ദി­യ­ല്ലെ­ന്ന് ഭാ­ര്യ ബ­ബി­ത. ദല്‍­ഹി­യില്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ ഹേ­മ­ച­ന്ദ്രന്‍, ആ­സാ­ദി­നെ ഇന്റര്‍വ്യൂ ചെ­യ്യാന്‍ നാ­ഗ്­പൂ­രി­ലെ­ത്തി­യ­താ­ണെ­ന്ന് അ­വര്‍ വ്യ­ക്ത­മാക്കി. നാ­ഗ്­പൂ­രില്‍ നി­ന്നും പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഇ­രു­വ­രെയും വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ വെ­ടി­വെ­ച്ച് കൊല്ലു­ക­യാ­യി­രു­ന്നു­വെന്നും അ­വര്‍ വ്യ­ക്ത­മാ­ക്കി.

ജൂ­ലൈ 2നാ­ണ് ചെ­റു­മു­ഖി രാ­ജ്­കു­മാര്‍ എ­ന്ന ആ­സാദും ഹേ­മ­ച­ന്ദ്രനും ആ­ദി­ലാ­ബാ­ദില്‍ വ­ന­ത്തി­നു­ള്ളില്‍ കൊല്ല­പ്പെ­ട്ടത്. പു­ലര്‍­ച്ചെ മൂ­ന്ന് മണി­യോ­ടെ പോ­ലീ­സു­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലില്‍ ഇ­രു­വരും കൊല്ല­പ്പെ­ട്ടു­വെ­ന്നാ­യി­രു­ന്നു പ­റ­ഞ്ഞി­രു­ന്ന­ത്. ഹേ­മ­ച­ന്ദ്രന്‍ മാ­വോ­വാ­ദി­യാ­ണെന്നും പോ­ലീ­സ് പ­റ­ഞ്ഞി­രു­ന്നു.

ഹേ­മ­ച­ന്ദ്ര­ന്റെ കൊ­ല­പാ­ത­ക­ത്തില്‍ കേന്ദ്ര, സംസ്ഥാ­ന സര്‍­ക്കാ­റു­കള്‍­ക്ക് പ­ങ്കു­ണ്ടെ­ന്ന് ബബി­ത ആ­രോ­പിച്ചു. വി­ഷ­യ­ത്തില്‍ സു­പ്രീം കോ­ട­തി­യെ സ­മീ­പി­ക്കു­മെന്നും അ­വര്‍ വ്യ­ക്ത­മാ­ക്കി.

ആ­ന്ധ്ര­പ്ര­ദേ­ശ് ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യെ സ­ന്ദര്‍­ശി­ച്ച ബബി­ത സം­ഭ­വ­ത്തില്‍ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടു. എ­ന്നാല്‍ ഇ­ക്കാ­ര്യ­ത്തില്‍ ഉ­റ­പ്പു­ക­ളൊന്നും നല്‍­കാന്‍ അ­ഭ്യ­ന്ത­ര­മന്ത്രി ത­യ്യാ­റാ­യി­ട്ടില്ല.

ഹേ­മ­ച­ന്ദ്ര­ന്റെ മൃ­ത­ദേ­ഹ­വു­മാ­യി ബ­ഷീര്‍­ബാ­ഗ് പ്ര­സ്­ക്ല­ബി­ലെത്തി­യ ബ­ബ­ിത അ­വി­ടെ വെ­ച്ചാ­ണ് മാ­ധ്യ­മ­പ്ര­വര്‍­ത്തക­രെ ക­ണ്ടത്. ഔ­ദ്യോഗി­ക ന­ട­പ­ടി­ക്ര­മ­ങ്ങള്‍­ക്ക് ശേ­ഷം മൃ­ത­ദേ­ഹം പോ­ലീ­സ് ബ­ന്ധു­ക്കള്‍­ക്ക് വിട്ടു­കൊ­ടു­ക്കു­ക­യാ­യി­രുന്നു. മൃ­ത­ദേ­ഹം ദല്‍­ഹി­യി­ലേ­ക്ക് കൊ­ണ്ടു പോ­കാന്‍ സര്‍­ക്കാര്‍ സ­ഹാ­യം അ­നു­വ­ദി­ച്ചി­ട്ടില്ല. ചി­ല മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രാണ് ഈ ചി­ല­വു­കള്‍ ക­ണ്ടെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.