ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി മിനി സ്‌ക്രീനിലൂടെ തിരിച്ചവരവ് നടത്തുകയാണ്. കളേഴ്‌സ് ചാനലിലെ മാറ്റി കി ബന്നോ എന്ന ഷോയുടെ നിര്‍മാതാവായി. മനോജ് ചാന്ദ്രയും റോയ് ചൗധരിയും ഉദ്ഘാടനം ചെയ്ത ഷോ ഗ്രാമപ്രദേശത്തെ ജീവിതത്തിലൂടെയുള്ള ഒരു സ്ത്രീയുടെ അസാധാരണയാത്രയാണ് ചിത്രീകരിക്കുന്നത്. തന്റെ തിരിച്ചുവരവ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഹേമ.

ഷോയിലൂടെ ഒരു തിരിച്ചുവരവ് നടത്താന്‍ തീരുമാനിച്ചതിനു പിന്നില്‍?

Subscribe Us:

ഷോയുടെ തിരക്കഥാകൃത്ത് സിനിമ ചെയ്യാന്‍ വേണ്ടി ഈ കഥയുമായി എന്നെ സമീപിച്ചു. തിരക്കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ എനിക്ക് തോന്നിയത് ഈ കഥ സിനിമയാക്കുന്നതിനേക്കാള്‍ നല്ലത് സീരിയലാക്കുന്നതാണെന്ന്. അങ്ങനെയാണ് ചാനലിനെ സമീപിക്കുന്നത്.

നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയുടെ കഥ ലോകത്തോട് പറയേണ്ടതാണെന്ന് എനിക്ക് തോന്നി. ഇതിനുപുറമേ എന്റെ ആദ്യരാഷ്ട്രീയ റാലി നടന്ന ചാപ്രയെക്കുറിച്ചുള്ള ഓര്‍മകളും എന്റെ മുന്നിലുണ്ടായിരുന്നു.

എന്ത് കൊണ്ടാണ് മിനിസ്‌ക്രീനിലൂടെ ഒരു തിരിച്ചുവരവ് നടത്താമെന്ന് വിചാരിച്ചത് ?

ഗ്രാമീണ പശ്ചാത്തലമാണ് ഇപ്പോഴത്തെ ടെലിവിഷനിലെ ട്രന്റ്. എനിക്കും അതാണ് ഇഷ്ടം. നേരത്തെ പാര്‍ലമെന്റ് മെമ്പറായതിനാല്‍ എനിക്ക് ടി.വി ഷോകള്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ എന്റെ കാലാവധി കഴിഞ്ഞു. എനിക്ക് ടിവിലോകത്തേക്ക് തിരിച്ചുവരേണ്ടതുണ്ട്. അടുത്ത പേജില്‍ തുടരുന്നു