ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരകാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല. ആഹാരത്തിനായി ഹോട്ടലിനെ ആശ്രയിക്കുകയോ, അല്ലെങ്കില്‍ ഒഴിവുദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച് ആവശ്യത്തിനെടുത്ത് ചൂടാക്കി കഴിക്കുകയോ ആണ് പലരും ചെയ്യുന്നത്.

ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് നിര്‍ഗുണമായ ഭക്ഷണം കഴിക്കുന്നതിനു തുല്യമാണ്. ആദ്യതവണ വേവുമ്പോള്‍ തന്നെ അതിന്റെ ഗുണങ്ങള്‍ പകുതി നഷ്ടപ്പെട്ടിരിക്കും. രണ്ടാമതൊരു തവണകൂടിയാകുമ്പോ്ള്‍ ബാക്കിയുള്ളതും നഷ്ടപ്പെടുന്നു. മാത്രമല്ല ഭക്ഷണ സാധനത്തിന്റെ രുചി നഷ്ടപ്പെടുകയും ചെയ്യുന്നു.

Subscribe Us:

പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ കൂടുതല്‍ വേവിക്കേണ്ട. വേവുന്നതനുസരിച്ച് അവയുടെ രുചി നഷ്ടപ്പെടുകയും ചെയ്യും. കൂടാതെ പുറത്തുനിന്നുവാങ്ങുന്ന പച്ചക്കറികളിലെല്ലാം കീടനാശിനികളുടെയും രാസപദാര്‍ത്ഥങ്ങളുടേയും അംശം അടങ്ങിയിരിക്കും. അതിനാല്‍ പാചകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് കഴുകി വെള്ളത്തില്‍ മുക്കിവയ്ക്കുക. വെള്ളത്തില്‍ അല്‍പം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഇട്ടാല്‍ കൂടുതല്‍ വൃത്തിയായി കിട്ടും. ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്ത് വീണ്ടും കഴുകിയശേഷം മുറിച്ച് ഉപയോഗിക്കാം. ഒരിക്കലും പച്ചക്കറികള്‍ മുറിച്ച ശേഷം കഴുകരുത്.

മത്സ്യവും മാംസവും പഴകിയത് ഉപയോഗിക്കരുത്. കൂടാതെ നല്ലവണ്ണം വറുത്ത് കഴിക്കുന്നതും നല്ലതല്ല. കൂടാതെ പാചകം ചെയ്യാനുപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമായിരിക്കണം. ഒരിക്കല്‍ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കുന്നത് നല്ലതല്ല. പല രോഗങ്ങളും ക്ഷണിച്ചുവരുത്തും.