റിയാദ്: ജന്മനാ മൂകയും ബധിരയുമായ കുരുന്നിന്റെ ചികിത്സാ സഹായത്തിനായി പ്രവാസികള്‍ രംഗത്ത്. തൃശ്ശൂര്‍ മണലൂര്‍ കണ്ടശാന്‍ കടവ് കറുത്തേടത്ത് പറമ്പില്‍ ജെയ്‌സന്റെ ഒന്നര വയസ്സുള്ള ആന്‍ മരിയ എന്ന പെണ്‍കുട്ടിക്ക് വേണ്ടിയാണ് ജനകീയ സമിതി രൂപവത്കരിച്ച് റിയാദിലെ നവോദയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ആന്‍ മരിയയുടെ മാതാപിതാക്കള്‍ക്കും സംസാരശേഷിയില്ല.

ചെന്നൈയിലെ ഇ.എന്‍.ടി റിസര്‍ച്ച് ഫൗണ്ടേഷന്റെ പരിശോധനയില്‍ ‘കോഷ്‌ലിയര്‍ ഇംപ്ലാന്‍േറഷന്‍ സര്‍ജറി’ നടത്തിയാല്‍ കുട്ടിക്ക് സംസാരശേഷിയും കേള്‍വിശക്തിയും ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ പിതാവ് ജെയ്‌സണ്് ഇത്രയും തുക കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ഈ കുട്ടിയുടെ അവസ്ഥ ഒരു നാടിന്റെ ദുഖമായി മാറിയിരിക്കുകയാണ്. ജെയ്‌സന്റെ ഏക മകളാണ് ആന്‍ മരിയ.

ഈ കുഞ്ഞിന് സംസാരശേഷിയും കേള്‍വിശക്തിയും വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അത് ആ കുടുംബത്തിന് വലിയൊരു സൗഭാഗ്യമാകുമെന്ന് കരുതുന്ന നാട്ടുകാര്‍ സഹായസമിതി രൂപവത്കരിച്ച് രംഗത്തുണ്ട്. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ സുര്‍ജിത്ത് സഹായം തേടിയതിനെ തുടര്‍ന്നാണ് റിയാദ് നവോദയ പ്രവര്‍ത്തകര്‍ ജനകീയ കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. റിയാദിലും സൗദിയിലെ മറ്റു നഗരങ്ങളിലും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും.

ഈ കൊച്ചുകുഞ്ഞിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍് ദയവായി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുകയോ താഴെ കൊടുത്തിട്ടുള്ള അകൗണ്ടില്‍ പണം നിക്ഷേപിക്കുകയോ ചെയ്യുക.

പി.ദേവസി (ചെയര്‍മാന്‍: 0551522866)

സുരേഷ് ചന്ദ്രന്‍ (കണ്‍വീനര്‍: 0503245189)

സുഗതന്‍ (ജോ.കണ്‍വീനര്‍: 0562428191) എന്നിവരാണ് ജനകീയ കമ്മിറ്റി ഭാരവാഹികള്‍.

മേരിക്കുട്ടി പി.കെ   (MRS .MARYKUTTY.P.K.)
കാനറ ബാങ്ക്              (CANARA BANK)
കണ്ടശ്ശന്‍കടവ് ബ്രാഞ്ച് (KANDASSANKADAVU BRANCH)
തൃശൂര്‍                   (THRISSUR)
അകൗണ്ട് നമ്പര്‍ 6116    (A/C NO 6116)

റിയാദ് ജനകീയ കമ്മറ്റിയുടെ അകൗണ്ട്  331608010498947 (Al rajhi bank)
23153710000107 (ncb bank) പേര്- വഴപ്പുള്ളി രാമചന്ദ്രന്‍, സുരേഷ് ചന്ദ്രന്‍ (ഫോണ്‍: 0503245189)