അലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ ബൈക്ക് ഓടാതിരിക്കുന്ന സാങ്കേതിക വിദ്യയുമായി ആലപ്പുഴ സ്വദേശി ഗിരീഷ് രംഗത്ത്. ഗിരീഷ് വികസിപ്പിച്ച റഡാര്‍ ഉപകണം ഘടിപ്പിച്ചാല്‍ തലയില്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ബൈക്ക് കുറഞ്ഞ ദൂരം മുന്നോട്ട് പോകുമ്പോഴേക്കും ഓഫാകും.

ബൈക്കും ഹെല്‍മറ്റും തമ്മിലുള്ള ബന്ധം കാരണം ഹെല്‍മറ്റ് മോഷ്ടാക്കള്‍ക്കും യന്ത്രം തിരിച്ചടിയാണ്. ബൈക്ക് മോഷ്ടിക്കപ്പെട്ടാല്‍ അതെക്കുറിച്ച് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. സംവിധാനം ബൈക്കില്‍ ഘടിപ്പിക്കുന്നതിന് ആയിരം രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.

കായംകുളം ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചു. യന്ത്രത്തിന് പേറ്റന്റ് ലഭിക്കാനപുള്ള അപേക്ഷ നല്‍കിയിരിക്കയാണ് ഗിരീഷ്.