കൊല്ലം: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനിരുന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍. ഇതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ തിരുവനന്തപുരം യാത്ര വൈകി.

രാഷ്ട്രപതി എത്തി പത്തു മിനിട്ടിനുശേഷവും ഹെലികോപ്റ്ററിന് യാത്ര പുറപ്പെടാനായിട്ടില്ല. പിന്നീട് മറ്റൊരു ഹെലികോപ്റ്റര്‍ എത്തിച്ചാണ് രാഷ്ട്രപതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.