പനാജി: ഗോവയില്‍ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. നാവികസേനയുടെ ചേതക്  ഹെലികോപ്റ്ററാണ് തകര്‍ന്നത്. ആലപ്പുഴ ഹരിപ്പാട് മുക്കം കൊപ്പാറേത്ത് വീട്ടില്‍ വിമുക്തഭടന്‍ ഹരീഷ് കൃഷ്ണയാണ് മരിച്ച മലയാളി.

തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. മുംബൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ഹെലികോപ്റ്റര്‍ ഇന്ധനം നിറയ്ക്കാന്‍ ദബോളിം നാവിക എയര്‍ബെയ്‌സില്‍ ഇറങ്ങാന്‍ ശ്രമിക്കവെ തകര്‍ന്ന് വീഴുകയായിരുന്നു. ഹെലികോപ്റ്ററിന്റെ റോട്ടര്‍ തകര്‍ന്നതാണ് അപകട കാരണം.

Ads By Google

Subscribe Us:

ഏറെ പഴക്കമായ അറുപതിലേറെ ചേതക്, ചീറ്റാ ഹെലികോപ്റ്ററുകള്‍ നാവികസേന നിലവില്‍  ഉപയോഗിക്കുന്നുണ്ട്. ഇവ ഉപേക്ഷിക്കണമെന്ന് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

ഓഗസ്റ്റില്‍ വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്റര്‍ ഗുജറാത്തിലെ സൗരാഷ്ട്ര പ്രദേശത്ത് തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചിരുന്നു.  ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് നാവികസേനാ ഓഫീസര്‍മാര്‍ അടക്കം മൂന്നുപേരും അപകടത്തില്‍ മരിച്ചു.

നാവികസേനയുടെ ഹെലികോപ്റ്റര്‍ ഈവര്‍ഷം അപകടത്തില്‍ പെടുന്നത് ആദ്യമായാണ്. പഴക്കംചെന്ന 60 ലേറെ ചേതക്, ചീറ്റാ ഹെലികോപ്റ്ററുകള്‍ നാവികസേന ഉപയോഗിക്കുന്നുണ്ട്. ഇവ ഉപേക്ഷിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരേതയായ ഗീതാ പിള്ളയാണ് ഹരിഷ് കൃഷ്ണന്റെ അമ്മ. ഭാര്യ: കൊട്ടാരക്കര സ്വദേശിനി അഡ്വ. നിഷ. നിഹിത (എട്ടുമാസം) യാണ് മകള്‍. സഹോദരി ഹേമ.