ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ മലയിടുക്കിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു.

ഓസ്‌ട്രേലിയയിലെ ഒരു ഖനനകമ്പനി വാടകയ്‌ക്കെടുത്ത ബെല്‍ 412 വിഭാഗത്തിലെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. രണ്ട് ഓസ്‌ത്രേലിയക്കാരും, രണ്ട് ദക്ഷിണാഫ്രിക്കക്കാരും, ആറ് ഇന്തോനേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

സുലാവെസി ദ്വീപിലെ മനാഡോ നഗരത്തില്‍ നിന്നും ബുധനാഴ്ച ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അധികൃതരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്റര്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 2 മണിയോടെ മലയിടുക്കില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോള്‍ ഒരു ഇന്ത്യോനേഷ്യക്കാരനെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇയാള്‍ പിന്നീട് ആശുപത്രിയില്‍വച്ച് മരിച്ചു.

പി.ടി നുഷാ ഹല്‍മഹേറ മിനറല്‍സ് എന്ന കമ്പനിയാണ് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.