Administrator
Administrator
യു എന്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു
Administrator
Saturday 10th October 2009 11:19am

un_logo

പോര്‍ട്ട് ഒ പ്രിന്‍സ്: പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ സമാധാന ദൗത്യത്തിന് പോയ യു.എന്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു. ഹെയ്ത്തിയില്‍ സമാധാന ദൗത്യത്തിനിടെ ഡൊമിനിക്കന്‍ റിപ്പബ്ലിക് അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെ ഫൗണ്ട് വെററ്റസിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അധികം പേരും സൈനിക ഉദ്യോഗസ്ഥരാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉറുഗ്വ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍.

അപകടകാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ഹെയ്ത്തിയില്‍ 9000 ത്തോളം യുഎന്‍ ഉദ്യോഗസ്ഥരെയാണ് സമാധാന ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്.

Advertisement