പോര്‍ട്ട് ഓ പ്രിന്‍സ്: ആഫ്രിക്കന്‍ രാജ്യമായ ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. സ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന്റെ തീരപ്രദേശങ്ങളിലാണ് ഭൂകമ്പമാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. തീവ്ര ശക്തിയുള്ള ചലനം ഒരു മിനിറ്റിലധികം ചലനം നിലനിന്നു. ഇതിന് പിന്നാലെ 5.9 ഉം 5.5 ഉം തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായി.

പ്രാദേശിക സമയം ഉച്ചക്ക് ശേഷം 4.53 നായിരുന്നു ആദ്യത്തെ ചലനമുണ്ടായത്. ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. നിവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുക്കുന്നുണ്ട്.

Subscribe Us: