Administrator
Administrator
ഹെയ്തിയില്‍ വീണ്ടും വന്‍ ഭൂചലനം
Administrator
Wednesday 20th January 2010 7:17pm

പോര്‍ട്ട് ഓ പ്രിന്‍സ്: ദുരന്ത ഭൂമിയായ ഹെയ്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലാണ് അനുഭവപ്പെട്ടത്. നാശനഷ്ടത്തിന്റെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

59 കിലോമീറ്ററോളം ഭൂകമ്പത്തില്‍ പ്രകമ്പനം കൊണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ട് ദിവസം മുമ്പ് നേരത്തെ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടു ലക്ഷത്തോളം പേരാണ് മരിച്ചത്.

Advertisement