ചിക്കാഗോ: അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും തഹാവൂര്‍ ഹുസൈന്‍ റാണക്കുമെതിരെ മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിന് കുറ്റം ചുമത്തി. ഡാനിഷ് ന്യൂസ് പേപ്പര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഇന്ത്യയിലും കാനഡയിലും ഭീകരാക്രമണത്തിന് ഇരുവരും സഹായം നല്‍കിയിരുന്നെന്ന് ചിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു.