സാന്‍ ജുവാന്‍: തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായ മുന്‍ പോര്‍ട്ടോറിക്കന്‍ ബോക്‌സിങ് താരം ഹെക്ടര്‍ കമാച്ചോയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

Ads By Google

ജീവരക്ഷായന്ത്രത്തില്‍ നിന്ന് കമാച്ചോയെ മാറ്റണോയെന്ന് തീരുമാനിക്കേണ്ടത് ബന്ധുക്കളാണ്. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

50 കാരനായ കമാച്ചോ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കോമാ അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഒരു ബാറിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സുഹൃത്തുമായി വാഹനത്തില്‍ ഇരിക്കുകയായിരുന്നു കമാച്ചോ.

ഈ സമയത്താണ് വെടിവെയ്പ് ഉണ്ടായത്. കമാച്ചോയുടെ സുഹൃത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.  ബോക്‌സിങില്‍ നിന്ന് വിരമിച്ച ശേഷം കമാച്ചോ പലവിധ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.