ലണ്ടന്‍: യൂറോപ്പിലുടനീളം അതിശൈത്യം തുടരുന്നു. കനത്ത മഞ്ഞുവീഴ്ച്ചയിലും ശീതക്കാറ്റിലും ജനജീവിതം  താറുമാറായി. അതിശൈത്യം വിമാനസര്‍വ്വീസുകളുള്‍പ്പടെയുള്ള സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. കനത്ത മഞ്ഞുവീഴ്ച്ചമൂലം ബ്രിട്ടനില്‍ ഇതുവരെയായി നാലുപേര്‍ മരിച്ചിട്ടുണ്ട്.

ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ തീരുമാനിച്ചവരെ കനത്ത മഞ്ഞുവീഴ്ച്ച ദുരിതത്തിലാക്കിയിട്ടുണ്ട്. മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് റോഡുഗതാഗതവും സ്തംഭിച്ചിട്ടുണ്ട്.