ന്യൂദല്‍ഹി: കനത്ത മഞ്ഞ് രാജ്യതലസ്ഥാനത്തെ വ്യോമഗതാഗതം തടസപ്പെടുത്തി. മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്.

എണ്‍പതിലധികം വിമാനസര്‍വ്വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. അതിനിടെ ചില വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. 12ലധികം അന്താരാഷ്ട്രസര്‍വ്വീസുകളാണ് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.

ആഭ്യന്തരവിമാനസര്‍വ്വീസുകളേയും മഞ്ഞുവീഴ്ച്ച ബാധിച്ചിട്ടുണ്ട്. ജയ്പൂര്‍, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വൈകിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് റെയില്‍-റോഡ് ഗതാഗതത്തെയും ബാധിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഒരുട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. 5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച്ച ദല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില.