പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയില്‍ നാശം വിതച്ചു. നിരവധി വീടുകള്‍ തകരുകയും കെട്ടിടങ്ങളും മറ്റ് താഴ്ന്ന സ്ഥലങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴ ശബരിമല തീര്‍ത്ഥാടകരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.

കൃഷിയിടങ്ങളിലും റോഡിലും വെള്ളംകയറിയത് റോഡ് ഗതാഗതം താറുമാറാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണാറക്കുളത്തി ചാലക്കയം വഴി നരിക്കുഴിയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെ വഴിതിരിച്ചുവിട്ടിട്ടുണ്ട്.