എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു;മലയാളികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു
എഡിറ്റര്‍
Tuesday 29th August 2017 7:03pm

മുംബൈ: രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. രണ്ടുദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കനത്തെ മഴയെതുടര്‍ന്ന് പ്രദേശത്തെ പലഭാഗങ്ങളിലും ഗതഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് മിലന്‍ സബ്‌വേ, അന്ധേരി സബ്‌വേ തുടങ്ങിയവ പൊലീസ് അടച്ചു. ഛത്രപതി ശിവജി വിമാനതാവളം താല്‍ക്കാലികമായി അടച്ചു. മഴ ശമിക്കാത്തതിനാല്‍ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്.


Also read തൊട്ടതിനും പിടിച്ചതിനും ബസ് തൊഴിലാളികളെ തെറി പറയുന്നവര്‍ അറിയണം രഞ്ജിത്തിനെ; തൂണേരിയിലെ ബസ്സപകടത്തില്‍ ഡ്രൈവര്‍ രഞ്ജിത്ത് മരിച്ചത് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ


പല ആശുപത്രികളിലും ഇതിനോടകം വെള്ളം കയറിയതും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്.അടിയന്തരഘട്ടങ്ങളില്‍ 100 എന്ന നമ്പറില് ബന്ധപ്പെടാന്‍ പൊലീസ് അറിയിച്ചു.

Advertisement