ടോക്കിയോ: വടക്കുകിഴക്കന്‍ ജപ്പാനില്‍ 7.2രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് എന്തെങ്കിലും അത്യാഹിതം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

പ്രാദേശിക സമയം 11.45നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.