എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിരമിക്കല്‍ മത്സരം: വാതുവെയ്പ് തകൃതിയെന്ന് റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Tuesday 12th November 2013 7:01pm

sachin-1

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ മത്സരം മറ്റൊരു റെക്കോര്‍ഡാകുമോ? ഒരൊറ്റ കളിക്കാരന്റെ പ്രകടനത്തെ ആശ്രയിച്ച് അത്രയേറെ പണമാണ് വാതുവെയ്ക്കപ്പെടുന്നത്.

ഇരുനൂറാമത് ടെസ്റ്റോടെ ക്രിക്കറ്റ് കരിയറിനോട് വിട പറയാനൊരുങ്ങുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പേരില്‍ രണ്ടായിരം കോടിയിലധികം രൂപയാണ് വാതുവെയ്ക്കപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ തടയാനായി പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ ബെറ്റിങ് സൈറ്റുകളില്‍ സച്ചിന്റെ പേരില്‍ വാതുവെയ്പ് മുറുകുകയാണ്.

സെഞ്ച്വറി, അരസെഞ്ച്വറി, പൂജ്യം മുതല്‍ അദ്ദേഹം എങ്ങനെയായിരിക്കും ഔട്ടാകുന്നത് എന്ന കാര്യത്തില്‍ പോലും ബെറ്റ് വയ്ക്കുന്നു.

2011 ജനുവരിയ്ക്ക് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയിട്ടില്ല. രണ്ട് അരസെഞ്ച്വറികള്‍ മാത്രമാണ് സ്വന്തം പേരില്‍ കുറിച്ചത്. 2012 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ നേടിയ 76 റണ്‍സും 2013 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 81 റണ്‍സും.

കഴിഞ്ഞയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെ  നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന് സച്ചിന്‍ പുറത്തായിരുന്നു. ഇതിന് കാരണമായ എല്‍.ബി.ഡബ്ല്യു ഏറെ വിവാദമുയര്‍ത്തിയിരുന്നു.

വാതുവെയ്പുകാരും ഓണ്‍ലൈന്‍ സൈറ്റുകളും തിരിച്ചും മറിച്ചും കണക്ക് കൂട്ടി കാത്തിരിക്കുകയാണ് നവംബര്‍ 14 എന്ന ദിവസത്തിനായി.

Advertisement