cheese-and-butterപാല്‍കട്ടിയും വെണ്ണയും കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇതുരണ്ടും ഹൃദയത്തിന്റെ ശത്രുവാണെന്നായിരുന്നു ഇത്രയും കാലം വിശ്വസിച്ചിരുന്നത്.

പാല്‍ വിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാഘാതം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ മധ്യവയസ്‌കരുടെ ഇടയില്‍ നടത്തിയ പഠനം തെളിയിക്കുന്ന ചെറിയ അളവില്‍ പാല്‍ വിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നാണ്.

പാലുല്‍പ്പന്നങ്ങള്‍ അധികം കഴിക്കുന്നതുമൂലം ഹൃദയാഘാതത്തിന്റെ തോത് വര്‍ധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്ന് ബ്രൗണ്ട യൂണിവേഴ്‌സിറ്റിയിലെ സ്‌റ്റെല്ല അസ്ലിബെക്യന്‍ പറയുന്നു. ഇവരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.

വിറ്റാമിന്‍ ഡി, കാല്‍സ്യം, പൊട്ടാസ്യം മഗ്നീഷ്യം എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഹൃദയാഘാതത്തെ തടയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.