എഡിറ്റര്‍
എഡിറ്റര്‍
കേള്‍വി കുറയുന്നത് ബുദ്ധിയെ ബാധിക്കുമെന്ന് പഠനം
എഡിറ്റര്‍
Tuesday 22nd January 2013 2:39pm

കേള്‍വി ശക്തി കുറയുന്നത് ചിന്താശേഷിയെയും ഓര്‍മശക്തിയും കുറയ്ക്കുമെന്ന് കണ്ടെത്തല്‍. കേള്‍ക്കുറവ് ആരംഭിച്ച് ആറുവര്‍ഷം പിന്നിടുമ്പോള്‍ തന്നെ  നാല്‍പ്പത് ശതമാനം മാനസികശേഷി മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറയുമെന്നാണ് ഹെല്‍ത്ത് ഏജിംഗ് ഏന്‍ഡ് ബോഡി കോമ്പസിംഗ് നടത്തിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Ads By Google

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചിന്താശേഷി കുറയ്ക്കുന്നതും കേള്‍വിശക്തി ഇല്ലാതാകുന്നതുമായി വളരെ ബന്ധമുണ്ട്.
ഇത് വൃദ്ധരിലാണ് പ്രധാനമായും കണ്ടുവരുന്നത്.

75 നും 84 പ്രായമുള്ള പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള  2000 പേരില്‍ നടത്തിയ റിസര്‍ച്ചിലാണ് കണ്ടെത്തല്‍. 25 ഡെസിബല്‍സിനേക്കാല്‍ കുറവുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തതിനെയാണ് സാധാരണ കേള്‍വികുറവെന്ന് പറയുന്നത്.

എത്രമാത്രം ഓര്‍മയും ചിന്താശേഷിയുമുണ്ടെന്ന്  കേള്‍വിയെ അടിസ്ഥാനമാക്കി സ്വയം പരിശോധിക്കുന്നത് നല്ലതാണെന്നാണ് പഠനം പറയുന്നത്.

Advertisement