എഡിറ്റര്‍
എഡിറ്റര്‍
രക്തദാനം മഹാദാനം
എഡിറ്റര്‍
Wednesday 26th September 2012 4:08pm


ഹെല്‍ത്ത് ടിപ്‌സ്‌


രക്തദാനത്തിന്റെ പ്രാധാന്യം എത്രയെന്ന് പലര്‍ക്കും അറിയില്ല. അതിന്റെ ഗുണഫലത്തെ കുറിച്ച് പലര്‍ക്കും ധാരണയില്ല താനും. അതുകൊണ്ട് തന്നെ രക്തദാനത്തെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരികരിക്കേണ്ടതുണ്ട്. [

Ads By Google

നമ്മുടെ ശരീരഭാഗത്തിന്റെ എട്ട് ശതമാനം രക്തമാണ്. മറ്റ് ശരീരകലകളില്‍ നിന്ന് വ്യത്യസ്തമായി ശേഖരിക്കാനും സൂക്ഷിച്ച് വെയ്ക്കാനും സാധിക്കുമെന്നതാണ് രക്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡൊണേറ്റ് ചെയ്ത രക്തം മുപ്പത്തി അഞ്ച് ദിവസം വരെ സൂക്ഷിച്ച് വെയ്ക്കാം. മനുഷ്യശരീരത്തില്‍ ആവശ്യത്തിലധികം രക്തം കരുതലുണ്ടെങ്കിലും അതില്‍ കാല്‍ ഭാഗം വാര്‍ന്നുപോകുകയാണെങ്കില്‍ ഗുരുതരാവസ്ഥയിലാകും.

ഒരു തവണ 300 മില്ലി മുതല്‍ 450 മില്ലി വരെ മാത്രമേ രക്തം എടുക്കുകയുള്ളു. അതായത് ഒരാളുടെ ശരീരത്തില്‍ നാലര മുതല്‍ ആറ് ലിറ്റര്‍ വരെ രക്തമുണ്ടാകും. പക്ഷേ രക്തം ഡൊണേറ്റ് ചെയ്യുമ്പോള്‍ പുതിയ രക്താണുക്കള്‍ ഉണ്ടാകും എന്ന ഗുണമുണ്ട്.

രക്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയില്‍ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. രക്തം കൊടുത്ത് 24 മണിക്കൂര്‍ വരെ ശാരീരികാധ്വാനം പാടില്ലെന്നേയുള്ളൂ. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല.

എല്ലാ പരിശോധനകള്‍ക്ക് ശേഷമേ രക്തം എടുക്കുകയുള്ളൂ. മാത്രമല്ല അണുവിമുക്തമായ രക്തം മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഒരു തവണ രക്തമെടുത്താല്‍ മൂന്ന് മാസം വരെ ഡൊണേറ്റ് ചെയ്യാന്‍ പാടില്ല. രക്തദാനമാണ് മഹാദാനം.

Advertisement