തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് മാണി ഇക്കാര്യം അറിയിച്ചത്.

ആരോഗ്യമേഖലയ്ക്ക് നല്ല പ്രാധാന്യം നല്‍കും. കാസര്‍കോട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ സ്ഥാപിക്കും. ഇതിനായി 5കോടി രൂപ വകയിരുത്തും.

52ലക്ഷം കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ സഹായിക്കാന്‍ പദ്ധതിരൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.