എഡിറ്റര്‍
എഡിറ്റര്‍
‘നിരോധനം മരുന്നിലേക്കും’; ജെലാറ്റിന്‍ ക്യാപ്‌സുളുകള്‍ക്ക് പകരം സസ്യങ്ങളില്‍ നിന്നുള്ള ക്യാപ്‌സുളുകള്‍ ഉത്പാദപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്രം
എഡിറ്റര്‍
Monday 19th June 2017 9:02pm

ന്യൂദല്‍ഹി: കശാപ്പ് നിരോധനത്തിനും അലങ്കാര മത്സ്യത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പിന്നാലെ മരുന്നുകളുടെ നിര്‍മ്മാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന ജെലാറ്റിന്‍ ക്യാപ്‌സ്യൂളുകള്‍ക്ക് പകരം സസ്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളെക്കുറിച്ചുള്ള അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.


Also read ‘അട്ടപ്പാടിയില്‍ താന്‍ എന്ത് ചെയ്‌തെന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരമിതാ’; അട്ടപ്പാടി എന്ന് പറഞ്ഞ് തെറിവിളിക്കുന്നവര്‍ക്ക് മുന്നില്‍ കത്തുമായി എം.ബി രാജേഷ്


കഴിഞ്ഞ വര്‍ഷമായിരുന്നു ജെലാറ്റിന്‍ ക്യാപ്‌സ്യൂളുകള്‍ക്ക് പകരം വെജിറ്റബിള്‍ ക്യാപ്‌സ്യൂളുകള്‍ ഉപയോഗിക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നത്. സസ്യാഹാരികള്‍ കൂടുതലുള്ള രാജ്യത്ത് ജെലാറ്റിന്‍ ക്യാപ്‌സ്യൂളുകള്‍ മതവികാരം വ്രണപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൈന്‍ വിഭാഗത്തിലുള്ളവര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നായിരുന്നു മനേകാ ഗാന്ധി അഭിപ്രായപ്പെട്ടത്. സസ്യക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ ‘ജൈന്‍’ നിര്‍ബന്ധിതരാകുകായാണെന്നും സസ്യക്യാപ്‌സൂളുകള്‍ ദഹിക്കാന്‍ എളുപ്പവുമായ സാഹചര്യത്തില്‍ എന്തിനാണ് ജെലാറ്റിന്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു മനേകാ ഗാന്ധി ചോദിച്ചിരുന്നത്.


Dont miss സ്വന്തം വീടിന്റെ വേദനയ്‌ക്കൊപ്പമോ ഭര്‍തൃഗൃഹത്തിന്റെ സന്തോഷത്തോടൊപ്പമോ?; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെ ലോകം കാത്തിരുന്ന മറുപടിയുമായി സാനിയ മിര്‍സ


ഇന്ത്യയില്‍ ഉപയോഗിക്കുന്ന 98% ക്യാപ്‌സ്യൂളുകളും മൃഗങ്ങളില്‍ നിന്നുള്ള ജെലാറ്റിന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. മൃഗങ്ങളുടെ കോശം, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചാണ് സാധാരണ ക്യാപ്‌സ്യൂളുകള്‍ നിര്‍മിക്കുന്നത്. ഇതിനെതിരെയാണ് മനേകാ ഗാന്ധിയും ആരോഗ്യ മന്ത്രാലയവും രംഗത്ത് വന്നിരിക്കുന്നത്.

Advertisement